കുറ്റ്യാടി: കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് പാതയോര കച്ചവടക്കാരായ മൂന്ന് പേരെയാണ് കടന്നൽകൂട്ടം കുത്തിയത്. കഴുത്തിനും മുഖത്തും കൈകാലുകൾക്കും ഗുരതരമായി പരിക്കേറ്റ പുളക്കണ്ടി റയീസിനെ മൊട കല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഫി പൈക്കങ്ങാടിയേയും മറ്റ് രണ്ട് കച്ചവടക്കാരെയും സ്വകാര ആശുപത്രിയിൽ നിന്നും പ്രാഥമീക ചികിത്സ നൽകി വിട്ടയച്ചു. കുറ്റ്യാടി തൊട്ടിൽ പാലം റോഡിലെ കൊടക്കൽ മസ്ജിന് സമീപത്തെ കടന്നൽകൂടാണ് പരിസരവാസികൾക്ക് ഭീഷണിയാകുന്നത്.