ബാലുശ്ശേരി: നന്മണ്ട പതിനാലെ നാലിലെ പള്ളിക്കര ശ്രീ മഹാവിഷ്ണു സുദർശനക്ഷേത്രത്തിൽ തിരുവാഭരണ സമർപ്പണം ഇന്ന്. കിഴക്കെ താഴെ ചിറായി വി.ദാമോദരൻ നായരുടെ വകയായിട്ടാണ് തിരുവാഭരണസമർപ്പണം. വൈകീട്ട് നാലിന് കിഴക്കെ താഴെ ചിറായി വീട്ടിൽ നിന്നും തിരുവാഭരണ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ചു മുതൽ 5.30 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രമുറ്റത്ത് തിരുവാഭരണ ദർശനസൗകര്യം ഉണ്ടാകും ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവാഭരണം ചാർത്തി വിശേഷാൽ പൂജ ഉണ്ടാകും.