പേരാമ്പ്ര: ക്ഷീരകർഷകരുൾപെടെ വിവിധകർഷകർക്ക് ആശ്വാസമായ
ആവള വെറ്റിനറി സബ്ബ് സെൻറർ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം .എല്ലാസൗകര്യങ്ങളുമുള്ളകെട്ടിടം 8മാസത്തിലധികമായി അടഞ്ഞ്കിടക്കുകയാണ്. നിലവിലുള്ള വെറ്റിനറി അസിസ്റ്റന്റ് സ്ഥലംമാറിപ്പോയത് കാരണം പകരം ആളെനിയമിച്ചിട്ടില്ല. നിലവിൽ മുയിപ്പോത്ത് മൃഗാശുപത്രിയെയോ പേരാമ്പ്ര മൃഗാശുപത്രിയെയൊ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കർഷകർ. ക്ഷീരകർഷകർ കൂടാതെ ആട്,കോഴി വളർത്തുന്നവരുമായി നിരവധി പേർ മേഖലയിലുണ്ട്. ആവള,കുട്ടോത്ത് ,എടവരാട്,പെരിഞ്ചേരികടവ്,വേളംപഞ്ചായത്തിലെപള്ളിയത്ത്,കക്കറമുക്ക് എന്നിവിടങ്ങളിലെ ക്ഷ്വീരകർഷകരാണ് ഇതു മൂലം ഏറെ പ്രയാസംഅനുഭവിക്കുന്നത്. മന്ത്രി കെ.പി. മോഹനൻ ആണ് സബ്ബ്സെന്റർ കെട്ടിടം ഉദ്ഘാടനംചെയ്തത് .വൈദ്യർ ഇ സി ശ്രീധരൻ നമ്പ്യാർ സൗജന്യമായിനൽകിയസ്ഥലത്താണ് കെട്ടിടം .മൃഗസംരക്ഷണ വകുപ്പ്മന്ത്രിക്ക് നിവേദനംനൽകിയതായും പ്രദേശവാസികൾ പറഞ്ഞു .