അത്തോളി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. ചീക്കിലോട് പേടൻപിലാക്കൂൽ ശ്രീനിവാസസൻ നായരുടെ വീടാണ് തകർന്നത്. വീടിന്റെ ഓടിട്ടമേൽപ്പുരയും അടുക്കളപ്പുരയും വരാന്തയും തകർന്നു. മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അപകട സമയത്ത് വീട്ടിൽ ആളില്ലാഞ്ഞത് വൻ ദുരന്തം ഒഴിവായി.