lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട​ ​സലിം രാമനാട്ടുകരക്ക് യൂണിറ്റ് കമ്മിറ്റി ​നൽകിയ ​സ്വീകരണം

രാമനാട്ടുകര​:​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട​ ​സലിം രാമനാട്ടുകരക്ക് യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി​.​​ നഗരത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ശേഷം​ ​ചേർന്ന സ്വീകരണ സദസ് ​രാമനാട്ടുകര ​നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അ​ദ്ധ്യ​ക്ഷൻ പി.കെ ലത്തീഫ് ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല, കെ.കെ.വിനോദ് കുമാർ, ഓക്കേ മൻസൂർ, സി.ദേവൻ, ടി മമ്മദ് കോയ, പി.സി നളിനാക്ഷൻ,പറമ്പൻ ബഷീർ, ​ എം.കെ സമീർ, സംഷീർ പള്ളിക്കര, പി.പി ബഷീർ,​പാച്ചീരി സൈതലവി, സി.സി ബാവ, എന്നിവർ പ്രസംഗിച്ചു.