fest

കോഴിക്കോട്: ജനുവരി മൂന്നുമുതൽ ഏഴുവരെ നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇന്നലെ രാവിലെ പ്രധാനവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാർ, ജനപ്രതിനിധികൾ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി. 24 വേദികളിലായി 239 മത്സര ഇനങ്ങളിൽ പതിനാലായിരത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റിയാറും ഹയർ സെക്കൻഡറി വിഭാഗത്തിൽ നൂറ്റിയഞ്ചും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളാണുള്ളത്. 2019ൽ കാഞ്ഞങ്ങാടാണ് അവസാനമായി കലോത്സവത്തിന് വേദിയായത്. പാലക്കാടാണ് നിലവിലെ ജേതാക്കൾ. 2015ലാണ് കോഴിക്കോട് അവസാനമായി കലോത്സവത്തിന് വേദിയായത്.