
കോഴിക്കോട്: അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ പേരിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് കേരളത്തിലുടനീളം ആരംഭിക്കാൻ സമിതി യൂത്ത് വിംഗ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി.ജോയ് അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ: സലീം രാമനാട്ടുകര(പ്രസിഡന്റ്), അക്രം ചുണ്ടയിൽ (ജനറൽ സെക്രട്ടറി ), കെ.എസ്.റിയാസ്(ട്രഷറർ ), സുനീർ ഇസ്മയിൽ (വർക്കിംഗ് പ്രസിഡന്റ്). സുധീർ ചോയ്സ്, തങ്കം.എ.രാജൻ, വി.എസ്.ഷജീർ, അഭി. എം.കെ, ജിനുകുര്യൻ, നിഷാദ്.കെ.എസ്, സിജുമോൻ ജോസ്( വൈസ് പ്രസിഡന്റുമാർ ), സത്യകുമാർ.കെ, സന്തോഷ്കുമാർ, പിയുഷ്.പി, പ്രദീ ജോസ്, താജുദ്ദീൻ ഉറുമാഞ്ചേരി, സുരേഷ്കുമാർ(സെക്രട്ടറിമാർ ).