arts
കൈരളി കലാകായിക വേദി

വേളം: പൂളക്കൂൽ കൈരളി കലാ-കായിക വേദിയുടെ 27-ാം വാർഷികാ ഘോഷവും അഖില കേരള പ്രൊഫഷണൽ നാടകോത്സവവും 27 മുതൽ 31 വരെ പൂളക്കൂൽ എൻ. കെ. ശശീന്ദ്രൻ നഗറിൽ നടക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ മഠത്തിൽ ശ്രീധരൻ, ടി.കെ. പ്രദീപൻ, കെ.കെ. സുരേഷ് ബാബു, വി.വി. ശശി, പി.പി. സുനിൽകുമാർ, എം.വി. അനിരുദ്ധൻ, അനസ് കടലാട്ട്, എം.പി. സന്തോഷ്, സി.കെ. ശ്രീധരൻ, സി.പി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.പി.ശശി (ചെയർമാർ.), ടി.കെ. പ്രദീപൻ (കൺവീനർ.), കെ.കെ. സുരേഷ് ബാബു (ഖജാൻജി),