 
 രാമനാട്ടുകര : ശ്രീനാരായണഗുരു സർവകലാശാല അദ്ധ്യാപക പട്ടികയിൽ രജിസ്റ്റർ ചെയ്ത അദ്ധ്യാപകർക്ക് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ ഉദ്ഘാടനം ചെയ്തു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം. ജയപ്രകാശ് നേതൃത്വം നൽകി. ഫാറൂഖ് കോളേജ് ലേർണർ സപ്പോർട്ട് സെന്റർ കോ ഓർഡിനേറ്റർ ഡോ. ഉബൈദ്. വി. പി. സി സ്വാഗതവും കോഴിക്കോട് ഗവ.ആർട്സ് കോളേജ് ലേർണർ സപ്പോർട്ട് സെന്റർ കോ ഓർഡിനേറ്റർ ഡോ. കബീർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് ലേർണർ സപ്പോർട്ട് സെന്ററുകൾ വഴി ക്ലാസുകൾ സംഘടിപ്പിക്കും.