ബാലുശ്ശേരി: 70 കുപ്പി മാഹി മദ്യവും സ്കൂട്ടറുമായി ഒരാൾ പിടിയിൽ. ക്രിസ്മസ് ന്യൂ.ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ബാലുശേരി റെയിഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കോട്ടൂളി വാരിയൻ പറമ്പ് വീട്ടിൽ അബിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9ന് കൊയിലാണ്ടി താമരശേരി റോഡിൽ പാലോറയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ ഷാജി സി.പി.യുടെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ ബിജുമോൻ ടി.പി, സി.ഇ.ഒ മാരായ നൗഫൽ ടി, ശ്രീജിത്ത് സി.കെ രഘുനാഥ് എം.സി, അനീഷ് കുമാർ എ.പി, ഡ്രൈവർ സി.ദിനേഷ് എന്നിവർ പങ്കെടുത്തു.