
കുന്ദമംഗലം: ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ കാരന്തൂർ മർക്കസിലെത്തി സന്ദർശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഇന്നലെയാണ് കാന്തപുരത്തെ കണ്ടത്. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ കൂടെയുണ്ടായിരുന്നു. വ്യവസായ മന്ത്രി പി. രാജീവും കാരന്തൂർ മർകസിലെത്തി കാന്തപുരം എ.പി .അബൂബക്കർ മുസ്‌ലിയാരെ കണ്ടു.