img20221317
കൊടിയത്തൂർ സഹകരണ ബാങ്കിന്റെ തോട്ടുമുക്കം ശാഖ കെട്ടിടം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: കൊടിയത്തൂർ സഹകരണ ബാങ്കിന്റെ തോട്ടുമുക്കം ശാഖ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടത്തിന്റെയും സഹകാരി സംഗമത്തിന്റെയും ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു. സേഫ് ഡപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ.യും, ഗോൾഡ് ലോൺ കൗണ്ടർ ഉദ്ഘാടനം മുൻ എം. എൽ. എ. ജോർജ് എം തോമസും നിർവഹിച്ചു. സെക്രട്ടറി കെ.ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. നിക്ഷേപം കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബുവും ഓഹരി മൂലധനം കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബുവും സ്വീകരിച്ചു. ഗ്രൂപ്പ് ഡപ്പോസിറ്റ് സ്കീം പഞ്ചായത്ത് അംഗം സിജി ബൈജു ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ.ആർ.വാസന്തി, യൂണിറ്റ് ഇൻസ്‌പെക്ടർ സനിത, തോട്ടുമുക്കം ചർച്ച് വികാരി ഫാദർ ജോൺ മൂലയിൽ, കുര്യാക്കോസ്, അബ്ദു സലാം കണിച്ചാടി, എൻ.വി.ഷരീഫ, ജോണി ഇടശ്ശേരി, വി.എ. സെബാസ്റ്റ്യൻ, ബിനോയ് ടി ലൂക്കോസ്, അബ്ദു തോട്ടുമുക്കം, ടി.വി. മാത്യു, സുധി കളപ്പുര, കെ.എസ്.സുഭാഷ്, സത്യൻ ചൂരക്കായ്, ഒ.എ. ബെന്നി, സി.ടി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും അൽഫോൻസ ബിജു നന്ദിയും പറഞ്ഞു.