1
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ ഒഫ് മലബാറിന്റെ കുടുംബ സംഗമത്തിൽ നിന്ന്

കോഴിക്കോട്: മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ ഒഫ് മലബാറിന്റെ കുടുംബ സംഗമം നടത്തി.

പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളെ ആദരിച്ചു. നിർമ്മൽ പാലാഴി, പ്രദീപ് കാവുന്തറ എന്നിവർ മുഖ്യാതിഥിയായി. സെക്രട്ടറി ദിനേഷ് എരഞ്ഞിക്കൽ, വൈസ് പ്രസിഡന്റ് മൊകവൂർ ഷാജി, രക്ഷാധികാരി അനിൽ ബേബി, സജീവൻ നാഗത്താൻ വള്ളി, എഴുത്തുകാരൻ അനിൽ പി. ജോയിൻ സെക്രട്ടറി ജോയ് ലോനപ്പൻ ട്രഷറർ സാഹിർ, ജാഫർ പൂമുക്കുത്ത് എന്നിവർ പ്രസംഗിച്ചു. മാം സംഘടനയിലെ വിവിധ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി.