ഫറോക്ക് : എം.എ ബഷീറിന്റെ ' നീരുറവ' കവിതാ സമാഹാരം കവി പി.കെ ഗോപി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശശിധരൻ ഫറോക്ക് ഏറ്റുവാങ്ങി. ഫറോക്ക് വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. ശരത് മണ്ണൂർ അദ്ധ്യക്ഷനായി. ഡോ.രാധാകൃഷ്ണൻ ഇളയിടത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ. പി കെ ചന്ദ്രൻ , പ്രദീപ് രാമനാട്ടുകര, പ്രസ് ക്ലബ് പ്രസിഡന്റ് കെ.ബദറുദീൻ, അഷറഫ് കുരുവട്ടൂർ , കെ വിനേഷ്, രാഗേഷ് ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ വിജയകുമാർ പൂതേരി സ്വാഗതവും കൺവീനർ ജയശങ്കർ കിളിയൻകണ്ടി നന്ദിയും പറഞ്ഞു. ഗായകൻ തിലകൻ ഫറോക്കിന്റെ നേതൃത്വത്തിൽ ഗാന സദസുമുണ്ടായി. യുവകലാസാഹിതി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.