badminton
badminton

കോഴിക്കോട്: ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ തായ് ലാന്റിൽ നടന്ന ഏഷ്യൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ആഥിഷ് ശ്രീനിവാസൻ , ബിജോൺ ജയ്‌സൺ എന്നിവരെ ആദരിച്ചു. ജില്ലാ സപോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.രാജ ഗോപാൽ ഉദ്ഘാടനം ചെയ്തു . ദേവഗിരി കോളേജുമായി സഹകരിച്ച് തുടങ്ങിയ ബാഡ്മിന്റൺ സ്ഥിരം പരിശീലന ക്യാമ്പ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് സഞ്ജീവ് സാബു ഉദ്ഘാടനം ചെയ്തു. കേരള ബാഡ്മിന്റൺ അസോസിയേഷൻ മുൻ പ്രസിഡന്റ് എ. വത്സലൻ , സീനിയർ വൈസ് പ്രസിഡന്റ് മന്നാറക്കൽ വാസുദേവൻ, കോച്ച് മാരായ എ. നാസർ ,ടി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ആർ വൈശാഖ് സ്വാഗതവും ട്രഷറർ കെ.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. എട്ടിനും 21 നുമിടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പിൽ പ്രവേശനം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9995189309, 8075306781 നമ്പറിൽ ബന്ധപ്പെടാം.