കോഴിക്കോട്: തൊണ്ടയാട് സ്കൂൾ ബസ് തല കീഴായി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടം. വളവിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ മൺകൂനയിൽ ഇടിച്ച് മറിയുകയായിരുന്നു. എരഞ്ഞിപ്പാലം മർകസ് സ്കൂളിലെ വിദ്യാർത്ഥികളാണ് പരിക്ഷ കഴിഞ്ഞു വരുന്ന വഴിയിൽ അപകടത്തിൽ പെട്ടത്. അപകടസമയത്ത് ബസിൽ 23 വിദ്യാർത്ഥികളുണ്ടായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് പൊറ്റമ്മൽ കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചുവിട്ടു.