മുക്കം: കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് മുക്കം കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിക്കുന്ന രജതോത്സവത്തിന്റെ ഭാഗമായി നിയമബോധവത്കരണ സെമിനാറും ഓക്സിലറി ഗ്രൂപ്പ് സംഗമവും നടത്തി. മുക്കം നഗരസഭാ വൈസ് ചെയർപെഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ നിയമം കർശനമായി നടപ്പാക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സെമിനാറിൽ സി.ഡി.എസ്. ചെയർപേഴ്സൺ സി.ടി.രജിത അദ്ധ്യക്ഷത വഹിച്ചു.  സി .ടി . ശ്രീതി, എം.പി. മുനീർ എന്നിവർ പ്രസംഗിച്ചു. ഷൈനി ശിഹാബ് സ്വാഗതവും ഉഷാകുമാരി നന്ദിയും പറഞ്ഞു.