
കോഴിക്കോട്: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീം എം.പിയെയും ഇന്നലെ ഇവിടെ സമാപിച്ച പതിനഞ്ചാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
പി നന്ദകുമാറാണ് ട്രഷറർ. 21 വൈസ് പ്രസിഡന്റുമാരെയും 21 സെക്രട്ടറിമാരെയും
തിരഞ്ഞെടുത്തു. 45 ഭാരവാഹികൾക്ക് പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറൽ കൗൺസിൽ. ബംഗളൂരുവിൽ ജനുവരി 18 മുതൽ 22 വരെ നടക്കുന്ന സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായി 624 പേരെയും തിരത്തെടുത്തു. ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ സമ്മേളന പ്രതിനിധികൾ എന്നിവരിൽ 25 ശതമാനം വനിതകളാണ്.
വൈസ് പ്രസിഡന്റുമാർ: എ. കെ. ബാലൻ, സി. എസ്. സുജാത, ടി. പി. രാമകൃഷ്ണൻ, കെ. കെ. ജയചന്ദ്രൻ, ജെ. മേഴ്‌സിക്കുട്ടിഅമ്മ, കെ. പി. മേരി, എം. കെ. കണ്ണൻ, എസ്. ശർമ, കൂട്ടായി ബഷീർ, എസ്. ജയമോഹൻ, യു. പി. ജോസഫ്, വി. ശശികുമാർ, നെടുവത്തൂർ സുന്ദരേശൻ, അഡ്വ. പി. സജി, സുനിതാ കുര്യൻ, സി. ജയൻ ബാബു, പി. ആർ. മുരളീധരൻ, ടി. ആർ. രഘുനാഥ്, പി. കെ. ശശി, എസ്. പുഷ്പലത, പി. ബി. ഹർഷകുമാർ.
സെക്രട്ടറിമാർ: കെ. കെ. ദിവാകരൻ, കെ. ചന്ദ്രൻ പിള്ള, കെ.പി. സഹദേവൻ, വി.ശിവൻകുട്ടി, സി. ബി. ചന്ദ്രബാബു, കെ. എൻ. ഗോപിനാഥ്, ടി. കെ. രാജൻ, പി. പി. ചിത്തരഞ്ജൻ, കെ. എസ്. സുനിൽകുമാർ, പി. പി. പ്രേമ, ധന്യ അബിദ്, ഒ. സി. സിന്ധു, ദീപ കെ രാജൻ, സി. കെ. ഹരികൃഷ്ണൻ, കെ. കെ. പ്രസന്നകുമാരി, പി. കെ. മുകുന്ദൻ, എം. ഹംസ, പി. ഗാനകുമാർ, ആർ. രാമു, എസ്. ഹരിലാൽ, എൻ. കെ. രാമചന്ദ്രൻ.
രണ്ടു ദിവസമായി നടന്ന ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി എളമരം കരീം എം.പി. മറുപടി പറഞ്ഞു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത പ്രതിനിധികളെ അഭിവാദ്യം ചെയ്തു. എളമരം കരീം ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമാപന പ്രസംഗം നടത്തി. മാമ്പറ്റ ശ്രീധരൻ നന്ദി പറഞ്ഞു. സുവനീർ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.കെ പത്മനാഭൻ പ്രകാശനം ചെയ്തു.
കേന്ദ്രത്തിന്റെ തൊഴിലാളി ദ്രോഹ
നയങ്ങൾക്കെതിരെ പോരാടും
കോഴിക്കോട്:കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കും വർഗീയ ഫാസിസ്റ്റ് അജൻഡയ്ക്കുമെതിരെ പോരാടുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.ഐ.ടി.യു തനിച്ചും ഇതര തൊഴിലാളി സംഘടനകളുമായി കൈകോർത്തും വരും നാളുകളിൽ പ്രക്ഷോഭം ശക്തമായി തുടരും. വർഗീയതയ്ക്കെതിരെ ജനുവരി 30 മുതൽ രണ്ടാഴ്ച കാമ്പയിൻ സംഘടിപ്പിക്കും. തൊഴിലാളികളുടെ അവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ബി.എം.എസുമായും യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് കരീം പറഞ്ഞു. ഏപ്രിൽ അഞ്ചിന് നടക്കുന്ന തൊഴിലാളി, കർഷക സംയുക്ത സമരത്തിൽ കേരളത്തിൽ നിന്ന് 35000 പേരെ പങ്കെടുപ്പിക്കും. വാർത്താസമ്മേളനത്തിൽ ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ഗോപിനാഥ്, പി.കെ. മുകുന്ദൻ എന്നിവരും പങ്കെടുത്തു.