news-
സായാഹ്ന ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉൽഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വിലക്കയറ്റത്തിനും , നിയമനത്തട്ടിപ്പിനും , ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിനുമെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ് , പി പി അലിക്കുട്ടി, എസ്.ജെ സജീവ് കുമാർ, പി.കെ സുരേഷ്, ടി.സുരേഷ്ബാബു, സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ , ഹാഷിം നമ്പാടൻ, ഉബൈദ് വാഴയിൽ, തെരുവത്ത് കേളോത്ത് അബ്ദുല്ല, സി.എച്ച് മൊയ്തു, കെ കെ അമ്മത്, എ.ടി ഗീത, സിദ്ധാർത്ഥ് നരിക്കുട്ടുംചാൽ, രാഹുൽ ചാലിൽ എന്നിവർ പ്രസംഗിച്ചു.