കോഴിക്കോട്: ഫാറൂഖ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റും ടിങ്കർഹബ് ഫൗണ്ടേഷനും
സംയുക്തമായി സംഘടിപ്പിച്ച വുമൺ ഓൺലി ഹാക്കത്തോൺ സമാപിച്ചു. വ്യത്യസ്ത ജില്ലകളിൽ നിന്നും 26 ടീമുകളായി നൂറിൽപരം വിദ്യാർത്ഥിനികൾ പങ്കെടുത്തു.രാമനാട്ടുകര മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫാ റഫീഖ് ഉദ്ഘാടനം ചെയ്തു.വകുപ്പ് മേധാവി ഡോ. കബീർ. വി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ എം നസീർ, മുബീന വി, അഫ്സൽ കെ, സമീർ വി വി, യൂണിയൻ ചെയർമാൻ ഫവാസ്, കോഡിനേറ്റർ അസ്നത്ത് അഷറഫ്, ഫാത്തിമ ബുസ്താന എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് സമ്മാനവിതരണവും നടത്തി.