മാവൂർ: മാവൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ അൻപതാം വാർഷികം വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
23ന് വൈകിട്ട് 4ന് തെങ്ങിലക്കടവിലെ ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസ് പരിസരത്ത് സംസ്ഥാന മൃഗ - ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മുതിർന്ന ക്ഷീര കർഷകരെയും മുൻ പ്രസിഡന്റുമാരെയും ആദരിക്കും.
അഡ്വ.പി.ടി.എ. റഹീം എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ക്ഷീരോൽ പാദക സഹകരണ സംഘം പ്രസിഡന്റ് പി. മനോഹരൻ ,, സെക്രട്ടറി പി.ടി. സിനി,ഡയറക്റ്റർമാരായ കളരിക്കൽ സുരേന്ദ്രൻ , മയ്യരിമ്മൽ രാജൻ,
ഇ എൻ. ദേവദാസൻ , പി.ശങ്കരനാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.