പേരാമ്പ്ര: പന്തിരിക്കര ടൗണിലെ ഓവുചാലിന്റെ നിർമ്മാണത്തിൽ റോഡിന്റെ സ്ഥലം പൂർണമായും ഉപയോഗപ്പെടുത്തിയില്ലെന്ന് പരാതിയുമായി നാട്ടുകാർ. കടിയങ്ങാട് പൂഴിത്തോട് റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ടൗൺ മേഖലയിൽ നടക്കുന്ന ഓവുചാൽ നിർമ്മാണത്തിൽ 30 മീറ്ററോളം സ്ഥലത്ത് രണ്ടര അടിയോളം സ്ഥലം ഒഴിവാക്കിയെന്നാണ് പരാതി.മേഖലയിൽ പലയിടത്തും റോഡിനു വേണ്ട സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തിയില്ല.പന്തിരിക്കരയിൽ നേരത്തെ റോഡിന് വേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും പലസ്ഥലങ്ങളിലും ഈ അളവ് പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപണമുണ്ട്. മേഖലയിൽജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം അന്യാധീനപ്പെടുന്നതായും പരാതിയുണ്ട് .പലേടത്തും സ്ലാബ് പൂർണ്ണമായും മൂടാത്തതുകൊണ്ട് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതായും നാ
ട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ബാലൻ എന്നയാൾ സ്ലാബ് ഇടാത്ത സ്ഥലത്ത് വീണ് കൈ ഒടിഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.വാഹന യാത്രക്കും തടസമുള്ള മേഖലയിൽ സ്ഥലം
പൂർണ്ണമായും അളന്ന് തിട്ടപ്പെടുത്തി ഓവുചാൽ നിർമ്മിക്കണമെന്നുംസ്ലാബ് ഇടാത്ത സ്ഥലങ്ങളിൽ സ്ലാബിട്ട് മൂടാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.