കോഴിക്കോട്: പച്ചക്കറി ഇനി വിപണിയിൽ പോയി വാങ്ങേണ്ട, വേങ്ങേരിയിൽ പോയാൽ ആവശ്യത്തിന് പറിച്ചെടുക്കാം. തൂക്കം നോക്കി പണമടച്ചാൽ മതി.
വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേളയിലെത്തുന്ന ഏവരെയും സ്വാഗതം ചെയ്യുകയാണ് ശംസുധീർ ദാസ് തന്റെ നാലേക്കർ തോട്ടത്തിലേക്ക്.പീനെട്ട് മത്തൻ, നിത്യ വഴുതിന, തക്കാളി, കക്കിരി, പച്ചമുളക്, കൈയപ്പ, കൊത്തവര, എളവൻ, ബീൻസ് തുടങ്ങി 32 ഇനം പച്ചക്കറികളാണ് ഇവിടെയുളളത്. 39 ഏക്കാറോളം വരുന്ന മാർക്കറ്റിൽ പത്ത് ഏക്കർ ലീസിനെടുത്താണ് ശംസുധീർ ദാസ് ജൈവകൃഷി നടത്തുന്നത്. 2019ൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു.
നിലവിൽ നാല് ഏക്കർ സ്ഥലത്താണിപ്പോൾ കൃഷിയുള്ളത്. സ്വന്തം ഫാമിലിൽ നിന്നുള്ള ജൈവ അവശിഷ്ടവും ചാണകവുമാണ് പച്ചകറികൾക്കുള്ള വളം. പാളയം പച്ചക്കറി മാർക്കറ്റിലുൾപ്പെടെ ഇവിടെ നിന്നാണ് ജൈവപച്ചക്കറികൾ എത്തുന്നത്.