വടകര: കേരളത്തിലെ റേഷൻ വിതരണം മാസങ്ങളായി പുഴുക്കലരി ഇല്ലാതെ കൂടുതൽ പച്ചരി വിതരണമാണ് നടക്കുന്നതെന്നും റേഷൻ സംവിധാനത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എൻ.സി.പി.കുറ്റ്യാടി ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങൾക്ക് ഉൾപ്പെടെ പൊതു വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് അധികാരികളുടെ ഇടപെടൽ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.രാജൻ ഉദ്ഘാടനം ചെയ്തു.കെ.കെ നാരായണൻ, തായന ശശീന്ദ്രൻ ,കെ ക്യഷ്ണൻ, കുനിയിൽ രാഘവൻ, വി.എം വിശ്വനാഥൻ, രാമചന്ദ്രൻ , വളളിൽ ശ്രീജിത്ത്, കെ.സി സിതാര ,വള്ളിൽ ശാന്ത തുടങ്ങിയവർ പ്രസംഗിച്ചു