 
കുന്ദമംഗലം: നിയോജകമണ്ഡലം മുസ്ലീംലീഗ് സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരപതാക ജാഥയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.ഒളവണ്ണ പഞ്ചായത്തിലെ കോന്തനാരിയിൽ പതാകജാഥ ജില്ലാ മുസ്ലീംലീഗ് ജനറൽ സിക്രട്ടറി എം.എ.റസാഖ് ജാഥാ ക്യാപ്റ്റൻ എ.ടി.ബഷീറി ന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഒളവണ്ണ , പെരുമണ്ണ , പെരുവയൽ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കൊടിമരം മാവൂർ പഞ്ചായത്തിലെ ചെറുപ്പയിൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി.രാമൻ ജാഥാ ക്യാപ്റ്റൻ എൻ.പി ഹംസയ്ക്ക് നൽകി. കൊടിമരജാഥയും പതാകജാഥയും കുന്ദമംഗലം ടൗണിൽ സംഗമിച്ചാണ് സമ്മേളന നഗരിയിൽ എത്തിച്ചേർന്നത് . കൊടിമരം ഖാലിദ് കിളിമുണ്ടയും പതാക കെ.എ.ഖാദറും ഏറ്റുവാങ്ങി . കെ.മൂസ മൗലവി പതാകയുയർത്തി .