1
ഇരിങ്ങൽ സർഗാലയ കലാ കരകൗശല മേള ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് മികവിന്റെ കാലമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങൽ സർഗാലയയിൽ കലാ കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം കൊവിഡാനന്തര കേരള ടൂറിസത്തിന് പുത്തനുണർവേകി. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തത് ഏറെ അഭിമാനകരമാ

ണെന്നും മന്ത്രി പറഞ്ഞു. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്രാഫ്റ്റ് ബസാർ പവലിയൻ ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡിയും അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയൻ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീക്കും നബാർഡ് പവലിയൻ നബാർഡ് ചീഫ് ജനറൽ മാനേജർ ജി.ഗോപകുമാരൻ നായരും ഉദ്ഘാടനം ചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉപഹാര സമർപ്പണം നടത്തി. വാർഡ് കൗൺസിലർ മുഹമ്മദ് അഷറഫ്, ഹാന്റിക്രാഫ്റ്റ് സർവീസ് സെന്റർ (തൃശ്ശൂർ) അസി.ഡയറക്ടർ ഡോ.സജി പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. സർഗാലയ എക്സിക്യൂട്ടീവ് ഓഫീസർ പി.പി.ഭാസ്കരൻ സ്വാഗതവും ജനറൽ മാനേജർ രാജേഷ് ടി.കെ നന്ദിയും അറിയിച്ചു.