കോഴിക്കോട് : ടാങ്കർലോറിയിൽ നിന്നും എഥനോൾ ലീക്കായത് പരിഭ്രാന്തി പടർത്തി. വൈകീട്ട് അഞ്ചരയോടെ എലത്തൂർ പെട്രോൾപമ്പിന് സമീപത്തുവെച്ചാണ് ടാങ്കർ ലോറിയിൽ നിന്ന് എഥനോൾ ലീക്കായത്.

കൊയിലാണ്ടി,കോഴിക്കോട് ബീച്ച്,വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തുകയും ലീക്ക് അടച്ചു. കർണാടയിൽ നിന്നും 34000 ലിറ്റർ എഥ്നോൾനിറച്ച ടാങ്കർ എലത്തൂർ എച്ച്.പി സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ചെറിയ തോതിൽ മാത്രമേ ലീക്ക് ഉണ്ടായിട്ടുള്ളൂ. പിന്നീട് ലോറി എച്ച്.പിയുടെ യാർഡിലേക്ക് മാറ്റി. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, കോഴിക്കോട് സ്റ്റേഷൻ ഓഫീസർ.പി. സതീഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ്, വിജിത് കുമാർ എന്നിവർ നേതൃത്വം നൽകി.