പേരാമ്പ്ര : കൊഴുക്കല്ലൂർ വെറ്റനറി സബ് സെന്ററിൽ ലൈവ് സ്റ്റോക്ക് അസിസ്റ്റൻറ് ഇല്ലാത്തത് കാരണം

ക്ഷീര കർഷകർ പ്രതിസന്ധിയിലായതായി പരാതി.

ഊർജ്ജിത കന്നുകാലി വികസന പദ്ധതി പ്രകാരമാണ് വെറ്ററിനറി സബ് സെന്റർ

സ്ഥാപിച്ചത് .കഴിഞ്ഞ 20 വർഷക്കാലമായി ഇവിടെ സ്ഥിരം ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ഉണ്ടായിരുന്നു. നിലവിലെ ഉദ്യോഗസ്ഥനെ ഇവിടെ നിന്നും ട്രാൻസ്ഫർ ചെയ്ത് പകരം ആളെ നിയമിച്ചില്ലെന്ന് കർഷകർ പറയുന്നു. സബ്സെന്ററിൽ

ലൈവ് സ്റ്റോക്ക് അസിസ്റ്റന്റിനെ ഉടൻ നിയമിക്കണമെന്ന് എൽ ജെ ഡി കൊഴുക്കല്ലൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ബി.ടി സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു . പി.ബാലൻ , കെ എം ബാലൻ , പിബാലകൃഷ്ണൻ കിടാവ് കെ ലികേഷ് കെ എം പ്രമീഷ് , പി.ബാലകൃഷ്ണൻ , ഇ.കെ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.