കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമ്മലെ ഓട്ടോകൾ ഇന്ന് ഓടുന്നത് ഒരു ജീവൻരക്ഷാ പ്രവർത്തനത്തിന് വേണ്ടി. പുളക്കൽ മമ്മത് കുട്ടിയുടെ കരൾ മാറ്റ ചികിത്സാ ഫണ്ടിലേക്ക് പണം കണ്ടെത്താനാണ് ഓട്ടോകൾ സർവീസ് നടത്തുന്നത്. ചികിത്സയ്ക്കായി നേരത്തെ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്നത്തെ ഓട്ടോക്കാരുടെ വരുമാനം കമ്മിറ്റിക്ക് കൈമാറും.