news-
എആർ.വിജയൻ പാരിതോഷികം നൽകുന്നു

തൊട്ടിൽപാലം: ഭക്ഷ്യ , പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി മുതിർന്ന റേഷൻ കാർഡ് ഉടമയെ ആദരിച്ചു. പൂതംപാറയിലെ 220 നമ്പർ റേഷൻ ഷോപ്പിലെ മുതിർന്ന കാർഡുടമായ കത്രീനയെയാണ് ആദരിച്ചത്. പഞ്ചായത്ത് അംഗം അനിൽകുമാർ പരപ്പുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഗീതരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായ വിജയൻ . അജിത് കുമാർ ,ടി എ. എം.കെ.നാരായണൻ കുട്ടി, കുര്യൻ ആലപ്പാട്, കെ.വി. ജോൺ കൂവ്വതോട്, എന്നിവർ പ്രസംഗിച്ചു. വടകര താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി.സി സ്വാഗതവും ഇ.എസ് സജി നന്ദിയും പറഞ്ഞു. വടകര താലൂക്ക് സപ്ലൈ ഓഫിസിലെ റേഷൻ കാർഡ് വിഭാഗം ക്ലർക്ക് ജീന ജെ, ജീവനക്കാരനായ ശ്രീജിത് കുമാർ കെ.പി എന്നിവർ പങ്കെടുത്തു.