darna
സി.പി.ഐ എം.എൽ ധർണ്ണ. ജില്ലാ സെക്രട്ടറി എ.എം അഖിൽ കുമാർ ഉത്ഘാടനം ചെയ്യുന്നു

വടകര: സി.പി.ഐ (എം.എൽ) ആഭിമുഖ്യത്തിൽ അഖിലേന്ത്യാ കാമ്പയിന്റെ ഭാഗമായി ഫാസിസത്തിനെതിരായി വിശാല ജനകീയ ഐക്യനിര പടുത്തുയർത്തുക, മനുവാദ ഹിന്ദുത്വത്തിനെതിരെ ഒന്നിക്കുക, സവർണ സംവരണം അവസാനിപ്പിക്കുക വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടകര ഗവ: ആശുപത്രി പരിസരത്ത്നടന്ന ധർണ പാർട്ടി ജില്ലാ സെക്രട്ടറി എ.എം അഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബാബറി മസ്ജിദ് തകർക്കപ്പെട്ട ഓർമദിനത്തിൽ തുടങ്ങി അംബേദ്കറിന്റെ നേതൃത്വത്തിൽ മനുസ്മൃതി കത്തിച്ച ഡിസംബർ 25 വരെയാണ് കാമ്പയിൻ. രാജീവൻ മയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. വി.എ ബാലകൃഷ്ണൻ, വേണു ഗോപാലൻ കുനിയിൽ ,ഭാസ്കരൻ പിള്ളേരിക്കണ്ടി എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത് ഒഞ്ചിയം സ്വാഗതം പറഞ്ഞു. സ്റ്റാലിൻ, ശശി രാജൻ എന്നിവർ നേതൃത്വം നൽകി.