കൂടരഞ്ഞി: കൂമ്പാറ ഗവ. ട്രെെബൽ എൽ.പി സ്കൂളിൽ സമഗ്ര ശിക്ഷ കേരള അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് "വർണക്കൂടാരം" എന്ന പേരിൽ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി ഇൻ ചാർജ് പി മനോജ് കുമാർ, മുൻ ബി പി സി ഇൻചാർജ് കെ.എം ശിവദാസൻ, സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എസ്.ഷാജു, പി.ജെ. ദേവസ്യ , കെ. നൗഫൽ എന്നിവർ പ്രസംഗിച്ചു.