വട്ടോളി: വട്ടോളി സംസ്കൃതം ഹൈസ്കൂൾ റിട്ട.അദ്ധ്യാപകനും വട്ടോളിയിലെ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പിലാത്തോട്ടത്തിൽ ബാലകൃഷ്ണ പണിക്കരുടെ നിര്യാണത്തിൽ പന്ത്രണ്ടാം വാർഡ് കോൺഗ്രസ് യോഗം അനുസ്മരിച്ചു. ബ്ലോക്ക് സെക്രട്ടറി എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം വനജ ഒതയോത്ത് ഉദ്ഘാടനം ചെയ്തു. ജമാൽ മൊകേരി, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, പി.പി.മോഹനൻ , പി.പി.സദാശിവൻ, ഒ.പി.ഗംഗാധരൻ , അനൂപ് കാരപ്പറ്റ, കെ.പി.അമ്മത്, ഹമീദ്. സി.കെ.മമ്മു എന്നിവർ പ്രസംഗിച്ചു.