 
കോഴിക്കോട്: ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് ഇൻസ്‌പെക്ഷനും കൃഷി വകുപ്പും സംയുക്തമായി ഉപഭോക്തൃ നിയമം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗം വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.എം.ഐ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ അജയൻ പ്രസംഗിച്ചു.
തുടർന്ന് നടന്ന സെഷനുകളിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗം വി.ബാലകൃഷ്ണൻ, കോഴിക്കോട് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.ഷാജിർ, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. വിഷ്ണു, ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് ഇൻസ്‌പെക്ഷൻ ഓഫീസർ എൽ .രാജശേഖർ ,കൊച്ചി റീജിയണൽ അഗ്മാർക്ക് ലബോറിട്ടറി സീനിയർ കെമിസ്റ്റ് കെ.ജയൻ, തുടങ്ങിയവർ ക്ലാസെടുത്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എസ് മിനി സ്വാഗതവും വേങ്ങേരി മാർക്കറ്റ് സെക്രട്ടറി പി.ആർ.രമാദേവി നന്ദിയും പറഞ്ഞു.