kunnamangalam-news
പെരിങ്ങൊളം ദുർഗാ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എം.ആർ.രാജേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: പെരിങ്ങൊളം ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറ്റ മഹോത്സവം ആരംഭിച്ചു. ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം കുലപതി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ എം.ആർ.രാജേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മറ്റി സെക്രട്ടറി എം.പി.സജിത് സ്വാഗതം പറഞ്ഞു. ചെയർമാൻ എം.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. മിൽമ എംഡി.ഡോ.പി.മുരളി മുഖ്യതിഥിയായി. വാർഡ് മെമ്പർ പി.സുഹറ, എ.പ്രീതി, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പി.മനോഹരൻ, കെ.രാധാകൃഷ്ണൻ, വിസി.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. ഡിസംബർ 30ന് മഹോത്സവം സമാപിക്കും.