 
കുറ്റ്യാടി: ശുചിത്വത്തിന് നൽകി വരുന്ന കായകൽപ്പ് പുരസ്കാരത്തിന് അർഹത നേടിയ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ രംഗത്തെ വിദഗ്ദ്ധ സംഘമെത്തി. ഡോ.കൃഷ്ണദാസ്, അഗസ്റ്റ്യൻ ജോസഫ്, ഷഹർബാനത്ത് എന്നിവരടങ്ങിയ സംഘമാണ് ആശുപത്രി സന്ദർശിച്ചത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, താലൂക്ക് ആശുപത്രി സുപ്രണ്ട് അനൂപ് ബാലഗോപാൽ, സെക്രട്ടറി പുഷ്പ എന്നിവർ ചേർന്ന് സ്വീകരിച്ചു. ആർ.എം.ഒ ഡോ.ഷാജഹാൻ പി.കെ, ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. ശ്രുതി, എച്ച്.ഐ.സി ഇൻ ചാർജ് ഹെഡ് സിസ്റ്റർ ബീന, ഹെൽത്ത് സൂപ്പർ വൈസർ ഹമീദ്, ഹെഡ് നഴ്സുമാരായ അംബിക, ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, പി.ആർ.ഒ മുഹമ്മദ് റെനി തുടങ്ങിയവർ പങ്കെടുത്തു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ആശുപത്രി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ടത്.