കൊടിയത്തൂർ: സി.ഐ.ഇ.ആർ മേഖലാ സർഗോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസയെ മാനേജിംഗ് കമ്മിറ്റിയും പി.ടി.എയും അഭിനന്ദിച്ചു. പ്രവാസി പ്രതിനിധിയും കൊടിയത്തൂർ എമിറേറ്റ്സ് ഫോറം പ്രസിഡന്റുമായ സി .പി .മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് എം .അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷത വഹിച്ചു.