പേരാമ്പ്ര: പേരാമ്പ്ര കൈരളി വിടിസിയിൽ ക്രിസ്മസ്-പുതുത്സരാഘോഷങ്ങൾക്ക് തുടക്കമായി .
രണ്ടുദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ കെ.ടി.ജോർജ് പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.ബി.രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.സുനിത സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു .