പന്തീരാങ്കാവ്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മാങ്കാവ് മണ്ഡലം വിജ്ഞാനവേദി സംഘടിപ്പിച്ചു. പന്തീരാങ്കാവ് സലഫി മസ്ജിദിൽ നടന്ന പരിപാടിയിൽ പി.കെ സകരിയ്യ സ്വലാഹി 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന വിഷയം അവതരിപ്പിച്ചു. ഫിറോസ് പുത്തൂർമഠം, അബ്ദുൽശാഹിം പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.