പേരാമ്പ്ര: ചെറുവണ്ണൂർ സബർമതിയുടെ നേതൃത്വത്തിൽ 26, 27, 28 തിയതികളിൽ കുട്ടികൾക്കായി നാരങ്ങമുട്ടായി എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു .
7 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് .കഥ, പാട്ട്, നാടകം, കരകൗശല നിർമ്മാണം, സ്‌നേഹ സന്ദർശനങ്ങൾ തുടങ്ങിയവ നടക്കും. പ്രമുഖ കലാകാരൻമാരായ വിജേഷ് കെ.വി, ബിപിൻദാസ് പരപ്പനങ്ങാടി, എ.അബൂബക്കർ, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, പ്രദീപ് മുദ്ര, അശോ സമം, അജയ് ഗോപാൽ, അജയ് ജിഷ്ണു, ഹരിപ്രസാദ് മേപ്പയ്യൂർ തുടങ്ങിയവർ ക്ലാസെടുക്കും.