പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിഴക്കയിൽ മീത്തൽ രാധയുടെ വീട് കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം കത്തിനശിച്ച നിലയിലാണ്. പേരാമ്പ്ര അഗ്നിശമനയുടെ നേതൃത്വത്തിൽ തീയണച്ചു . ഷീറ്റ് കൊണ്ട് മേഞ്ഞ ജീർണിച്ച വീട്ടിലായിരുന്നു വിധവയും നിർധനയുമായ രാധയുടെ കുടുംബം താമസിച്ചിരുന്നത്. ലൈഫ് ഭവന പദ്ധതി പ്രകാരം ധനസഹായത്തിനായി കാത്തിരിക്കുകയായിരുന്നു.