society
എഡ്യൂക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ജനറൽ ബോഡിയിൽ പ്രസിഡൻ്റ് അഡ്വ. സി വത്സലൻ സംസാരിക്കുന്നു

വടകര: എഡ്യുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ വടകരയിൽ ലോ കോളേജ് ആരംഭിക്കുമെന്ന് വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംഘം പ്രസിഡന്റ്‌ അഡ്വ: സി. വത്സലൻ അദ്ധ്യക്ഷത വഹിച്ചു.നിലവിൽ നടത്തിവരുന്ന സർക്കാർ, യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകൾക്ക് പുറമെ ലോ കോളേജ് ആരംഭിക്കാൻ സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാൻ സംഘം വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. ഭരണസമിതി അംഗങ്ങളായ എൻ.കെ.രവീന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, വി.കെ. പ്രേമൻ, ബാബു ചാത്തൊത്ത് ഡോ.കെ.പി. അമ്മുക്കുട്ടി, സി.എം.കുമാരൻ, ഐ.കെ.സജിനി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി റീജ.കെ. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ്‌ ടി. വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.