കുന്ദമംഗലം: മുസ്ലീംലീഗ് നിയോജകമണ്ഡലം സമ്മേളനം കുന്ദമംഗലത്ത് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. .എം.എ.റസാക്ക് ,സി.പി ചെറിയ മുഹമ്മദ് ,പി.കെ ഫിറോസ്, യു.സി.രാമൻ,കെ.എ ഖാദർ, കെ.മൂസ മൗലവി ,ഖാലിദ് കിളിമുണ്ട ,എൻ.പി ഹംസ ,ടി.പി ചെറൂപ്പ, കെ.പി.കോയ,കെ.എം.എ റഷീദ് ,വി.പി മുഹമ്മദ്, ഒ.ഹുസൈൻ,എ ടി ബഷീർ ,കെ.കെ കോയ,മരക്കാരുട്ടി,മജീദ് പെരുമണ്ണ ,എൻ.പി അഹമ്മദ് ,മങ്ങാട്ട് റസാക്ക്, ഒ.എം നൗഷാദ്, ഐ.സൽമാൻ, അരിയിൽ മൊയ്തീൻ ഹാജി എന്നിവർ പ്രസംഗിച്ചു.