കോഴിക്കോട് :ബാലസംഘം സ്ഥാപക ദിനത്തിൽ ജില്ലയിലെ മുഴുവൻ ഏരിയകളിലും നാളെ ബാലദിന ഘോഷയാത്ര സംഘടിപ്പിക്കും. 16 ഏരിയകളിൽ നിന്നായി എൺപതിനായിരത്തോളം കുട്ടികൾ ഘോഷയാത്രയിൽ അണിനിരക്കും. ഫറോക്ക് 8/4 ,മാങ്കാവ്, നടക്കാവ്, പുതിയങ്ങാടി, കൊയിലാണ്ടി ടൗൺ, പുറക്കാട്, വടകര ടൗൺ, കുന്നുമ്മകര, തുണേരി, കക്കട്ടിൽ, പേരാമ്പ്ര ടൗൺ, ഉള്ളിയേരി, കൂടത്തായി, മുക്കം, മാവൂർ, കക്കോടി ടൗൺ എന്നിവിടങ്ങളിലാണ് ഘോഷയാത്ര. വാർത്താ സമ്മേളനത്തിൽ ബാലസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ.ടി.സപന്യ, ജില്ലാ സെക്രട്ടറി കെ.ജിഷ്ണു , ജില്ലാ കോ ഓർഡിനേറ്റർ പി.സുദേവ്, രക്ഷാധികാരി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.കെ.ലതിക, എന്നിവർ പങ്കെടുത്തു.