കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നന്മണ്ടയിൽ നടക്കുന്ന ജില്ലാ ക്ഷീര കർഷക സംഗമത്തിന് ഇന്ന് തുടക്കമാവും. വൈകിട്ട് 4ന് നടക്കുന്ന വിളംബര ഘോഷയാത്ര സി .ഐ ഹോസ്പിറ്റൽ പരിസരത്ത് നിന്ന് ആരംഭിച്ച് ഡോ.വർഗീസ് കുര്യൻ നഗറിൽ അവസാനിക്കും. നാളെ രാവിലെ 9.30ന് ഡയറി എക്സിബിഷൻ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. 10.30 ന് നടക്കുന്ന സഹകരണ ശില്പശാല പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിക്കും. ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം കെട്ടിടോദ്ഘാടനവും മറ്റന്നാൾ രാവിലെ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഇ.കെ.വിജയൻ എം.എൽ.എ
ജില്ലയിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കും. ഉച്ചയ്ക്ക് 12ന് ക്ഷീരകർഷകർക്കുള്ള സെമിനാറോടെ സംഗമം സമാപിക്കും.