news-
മുതിർന്ന കോൺഗ്രസ്സ് നേതാവ് കേളോത്ത് കുഞ്ഞമ്മദ് കുട്ടി നഹജിനെ ആദരിക്കുന്നു.

കുറ്റ്യാടി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറിയിൽ നിന്നും സയൻസിൽ മികച്ച വിജയം കരസ്ഥമാക്കി പാലക്കാട്ട് ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച കെ.സി നഹജിന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുരസ്ക്കാരം നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് കേളോത്ത് കുഞ്ഞമ്മദ് കുട്ടി ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് സ്നേഹോപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.പി മജീദ്, പി.കെ സുരേഷ്, പി.പി ആലിക്കുട്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എം അസ്ഹർ, മണ്ഡലം, വാർഡ് ഭാരവാഹികളായ എ.കെ.വിജീഷ്, കോവില്ലത്ത് നൗഷാദ്, വി.കെ സലാം, കളത്തിൽ റഷീദ്, തെരുവത്ത് കേളോത്ത് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.