news-
മരുതോങ്കര പഞ്ചായത്ത് രണ്ടാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന കുടുംബശ്രീ ഘോഷയാത്ര

കുറ്റ്യാടി: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്ത് രണ്ടാം വാർഡ് എ ഡി.എസിന്റെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി. വാർഡിലെ 23 കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ഘോഷയാത്രയിൽ അണിനിരന്നു. ഗ്രാമോത്സവത്തിന് തുടക്കം കുറിച്ച് മുതിർന്ന കുടുംബശ്രീ അംഗം കമ്പുടുമ്പിൽ കല്യാണി പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി വൈജിഷ, അംഗങ്ങളായ ടി.കെ.സീന, ടി.കെ.ശോഭ, നിഷ, വാർഡ് കൺവീനർ വി.പി.നാണു, കൺവീനർ പി.പി.സന്തോഷ്, സൗമ്യ ടി.കെ എന്നിവർ പ്രസംഗിച്ചു.