കോഴിക്കോട്: കോൺഗ്രസ് ജന്മദിനം 28ന് സമുചിതമായി ആഘോഷിക്കുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അറിയിച്ചു.

രാവിലെ 9ന് സി.യു.സി, ബൂത്ത്, മണ്ഡലം കേന്ദ്രങ്ങളിൽ കോൺഗ്രസ് പതാക ഉയർത്തും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുരവിതരണ നടത്തും. വെസ്റ്റ്ഹില്ലിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ രാവിലെ 9ന് പതാക ഉയർത്തും. 10 മണിക്ക് മതേതര സദസ് സംഘടിപ്പിക്കും. ഹോട്ടൽ അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺഗ്രസ് ദിനാഘോഷം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.