കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 10 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിന് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള പരിശീലകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ 28ന് രാവിലെ 11ന് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ രേഖകൾ സഹിതം ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.