കോഴിക്കോട്: തളി മഹാക്ഷേത്രത്തിൽ മൂന്നാമത് മഹാരുദ്ര‌യജ്ഞം 29 മുതൽ ജനുവരി എട്ടുവരെ നടക്കും. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റേയും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും മുഖ്യകാർമ്മികത്വത്തിലാണ് യജ്ഞം. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന യജ്ഞം കാണാൻ ഭക്തർക്ക് അവസരമൊരുക്കും. മഹാരുദ്ര യജ്ഞത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ബാലകൃഷ്ണൻ ഏറാടി, കൃഷ്ണകുമാർ, പാട്ടം കൃഷ്ണൻ നമ്പൂതിരി, ശശിധരൻ എന്നിവർ പങ്കെടുത്തു.